Image Courtesy: Getty Images
ലണ്ടന്‍: എഫ്.എ കപ്പ് സെമിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി ഫൈനലില്‍. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ പിഴവുകളാണ് യുണൈറ്റഡിന് തിരിച്ചടിയായത്. യുണൈറ്റഡിന്റെ വലയിലെത്തിയ രണ്ടു ഗോളുകള്‍ ഡെഹെയയുടെ പിഴവുകളില്‍ നിന്നായിരുന്നു.
ഓഗസ്റ്റ് ഒന്നിന് ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ചെല്‍സി ആഴ്‌സണലിനെ നേരിടും. ശനിയാഴ്ച മറ്റൊരു സെമിയില്‍ ആഴ്സണല്‍ 2-0 ന് മാഞ്ചെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചിരുന്നു.
ഒളിവര്‍ ജിറൂദ്, മാസണ്‍ മൗണ്ട്, എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഒന്ന് ഹാരി മഗ്വയറിന്റെ സെല്‍ഫ് ഗോളും. പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Content Highlights: FA Cup semi final Chelsea beat Manchester United
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..