ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പിനു പുറമേ എഫ്.എ. കപ്പിലും മുത്തമിടാമെന്ന ഹോസെ മൗറീന്യോയുടെ ആഗ്രഹം പൊലിഞ്ഞു. എഫ്.എ. കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടങ്ങി. 51-ാം മിനിറ്റില്‍ എന്‍ഗോളോ കാന്റെയാണ് ചെല്‍സിയുടെ വിജയഗോള്‍ കണ്ടെത്തിയത്.
സെമിയില്‍ ബദ്ധവൈരികളായ ടോട്ടനമാണ് ചെല്‍സിയുടെ എതിരാളികള്‍. ആഴ്സനലും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് മറ്റൊരു സെമി. യുണൈറ്റഡിനെതിരായ മത്സരത്തിലുടനീളം ചെല്‍സി ആധിപത്യം പുലര്‍ത്തി.മത്സരത്തിന്റെ 73 ശതമാനം സമയവും പന്ത് നീലപ്പടയുടെ കാലുകളിലായിരുന്നു.
മുന്നേറ്റനിരയില്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചും വെയ്ന്‍ റൂണിയുമില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. 35-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡിനെ വീഴ്ത്തിയതിന് ആന്‍ഡ്രെ ഹെരേരയ്ക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് നല്കി റഫറി മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കിയതോടെ മത്സരം സമ്പൂര്‍ണമായി ചെല്‍സിയുടെ കൈയിലായി.
51-ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ പിറന്നു. ബോക്സിന് പുറത്തുനിന്ന് വില്യന് നീട്ടിനല്‍കിയ പന്ത് സ്വീകരിച്ച് കാന്റെ തൊടുത്ത ലോങ് റേഞ്ചര്‍ ഷോട്ട് ഡിഗിയയെ മറികടന്ന് പോസ്റ്റിലേക്ക് പതിച്ചു. എട്ടു മിനിറ്റിനുശേഷം ഗോള്‍ മടക്കാനുള്ള മര്ക്വസ് റഷ്ഫോഡിന്റെ സുവര്‍ണാവസരം ഗോള്‍ കീപ്പര്‍ തിയാബുട്ട് കോര്‍ട്ടോയിസ് വിഫലമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..