Image Courtesy: Getty Images
ലണ്ടൻ: പ്രീമിയർ ലീഗ് പുതിയ സീസണ് തുടക്കം കുറിച്ചുകൊണ്ടുള്ള എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളിനെ വീഴ്ത്തി ആഴ്സണലിന് കിരീടം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
വെംബ്ലിയിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇത്തവണ വെംബ്ലിയിൽ ഗണ്ണേഴ്സിന്റെ രണ്ടാം കിരീട നേട്ടമാണിത്. നേരത്തേ ഇതേ മൈതാനത്ത് ചെൽസിയെ തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടവും ആഴ്സണൽ സ്വന്തമാക്കിയിരുന്നു.
ആഴ്സണൽ കോച്ചായി നിയമിതനായ ശേഷം മൈക്കൽ ആർട്ടേറ്റയുടെ രണ്ടാം കിരീട നേട്ടമാണിത്. ഷൂട്ടൗട്ടിൽ ആഴ്സണലിനായി റീസ്സ് നീൽസൺ, എയ്ൻസ്ലി മെയ്റ്റ്ലാൻഡ് നീൽസ്, സെഡ്രിക്, ഡേവിഡ് ലൂയിസ്, പിയറെ എമെറിക് ഒബമെയാങ് എന്നിവർ ആഴ്സണലിന്റെ കിക്കുകൾ വലയിലെത്തിച്ചപ്പോൾ ലിവർപൂളിന്റെ റിയാൻ ബ്രൂസ്റ്ററുടെ ഷോട്ട് ബാറിലിടിച്ചു.
മത്സരത്തിന്റെ 12-ാം മിനിറ്റിൽ ഒബമെയാങ്ങ് ആഴ്സണലിനെ മുന്നിലെത്തിക്കുകയായിരുന്നു. 73-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിർത്താൻ പീരങ്കിപ്പടയ്ക്കായി. പകരക്കാരനായി ഇറങ്ങിയ താക്കുമി മിനാമിനോയുടെ ഗോളിലൂടെ ലിവർപൂൾ സമനില പിടിച്ചു. പിന്നീട് ഗോൾ നേടാൻ ഇരുവർക്കും സാധിക്കാതിരുന്നതോടെ ജേതാക്കളെ തീരുമാനിക്കാൻ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
Content Highlights: FA Community Shield Arsenal beat Liverpool on penalties
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..