മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ മാനേജരും സ്‌കോട്‌ലന്‍ഡ് ടീമിന്റെ മുന്‍ പരിശീലകനുമായ ടോമി ഡൊക്കേര്‍ത്തി അന്തരിച്ചു. 92 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആസ്റ്റണ്‍ വില്ല തുടങ്ങിയ 12-ഓളം ക്ലബ്ബുകളെ പരിശീലിപ്പിച്ച മാനേജരാണ് ടോമി. ഇദ്ദേഹത്തിന്റെ കീഴില്‍ യുണൈറ്റഡ് എഫ്.എ.കപ്പ് കിരീടം നേടിയിരുന്നു. 1972 മുതല്‍ 1977 വരെയുള്ള കാലയളവിലാണ് ടോമി യുണൈറ്റഡിന്റെ പരിശീലകനായത്. 

സ്‌കോട്‌ലന്‍ഡ് സ്വദേശിയായ ടോമി ടീമിനായി 25 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. പ്രെസ്റ്റണ്‍ നോര്‍ത്ത് ടീമിനായി മുന്നൂറിലധികം മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ടോമിയുടെ മരണത്തില്‍ യുണൈറ്റഡ് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി.

Content Highlights: Ex-Manchester United, Scotland manager Tommy Docherty dies at 92