Photo: twitter.com|premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ എവര്‍ട്ടണിനെ സമനിലയില്‍ തളച്ച് ടോട്ടനം ഹോട്‌സ്പര്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
എവര്‍ട്ടണിന് വേണ്ടി ഗൈല്‍ഫി സിഗ്യുറോസ്സനും ടോട്ടനത്തിനായി സൂപ്പര്‍ താരം ഹാരി കെയ്‌നും ഇരട്ട ഗോളുകള്‍ നേടി. 27-ാം മിനിട്ടില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനമാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ തൊട്ടുപിന്നാലെ 31-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സിഗ്യുറോസ്സന്‍ ടീമിനായി സമനില ഗോള്‍ നേടി.
ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ എവര്‍ട്ടണിനായി സിഗ്യുറോസ്സന്‍ രണ്ടാം ഗോള്‍ നേടി. 62-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. എന്നാല്‍ ആറുമിനിട്ടുകള്‍ക്ക് ശേഷം 68-ാം മിനിട്ടില്‍ ഹാരി കെയ്ന്‍ വീണ്ടും ടോട്ടനത്തിന്റെ രക്ഷകനായി.
കളിക്കിടെ ഹാരി കെയ്‌നിന് പരിക്കേറ്റത് ടോട്ടനം ക്യാമ്പില്‍ ആശങ്ക ജനിപ്പിച്ചു. പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെ ഈ സീസണില്‍ താരത്തിന്റെ ഗോള്‍ നേട്ടം 20 കടന്നു. ഇത് അഞ്ചാം സീസണിലാണ് താരം 20 ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ഏഴ് സീസണുകളില്‍ 20 ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്ത അലന്‍ ഷിയററും ആറു സീസണുകളില്‍ ഈ നേട്ടം കൈവരിച്ച സെര്‍ജിയോ അഗ്യൂറോയുമാണ് കെയ്‌നിനുമുന്നിലുള്ളത്.
ഈ സമനിലയോടെ 32 മത്സരങ്ങളില്‍ നിന്നും 50 പോയന്റുമായി ടോട്ടനം പോയന്റ് പട്ടികയില്‍ എഴാം സ്ഥാനത്തും ഒരു മത്സരം കുറച്ചുകളിച്ച് 49 പോയന്റ് നേടി എവര്‍ട്ടണ്‍ എട്ടാം സ്ഥാനത്തും തുടരുന്നു. മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
Content Highlights: Everton vs Tottenham English premier league 2020-21
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..