ലണ്ടന്‍: കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, എവര്‍ടണ്‍ എന്നീ എഫ്.എ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ടോട്ടനം ഹോട്‌സ്പര്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
സ്വാന്‍സിയെ കീഴടക്കിയാണ് സിറ്റി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. സിറ്റിയ്ക്ക് വേണ്ടി കൈല്‍ വാക്കര്‍, റഹിം സ്‌റ്റെര്‍ലിങ്, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സ്വാന്‍സിയ്ക്ക് വേണ്ടി മോര്‍ഗന്‍ വിറ്റേക്കര്‍ ആശ്വാസ ഗോള്‍ നേടി.
ബ്രൈട്ടണെ എതിരില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കെലെച്ചി ഇഹിയനാച്ചോയാണ് ടീമിനായി വിജയഗോള്‍ നേടിയത്.
എന്നാല്‍ കരുത്തരായ ടോട്ടനത്തിന് അടിപതറി. എവര്‍ടണാണ് ടോട്ടനത്തെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒന്‍പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് എവര്‍ടണ്‍ വിജയിച്ചത്.
നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോളുകള്‍ വീതം നേടി തുല്യതപാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 97-ാം മിനിട്ടില്‍ ബെര്‍ണാഡ് എവര്‍ടണിനായി വിജയഗോള്‍ നേടി. താരത്തിന് പുറമേ റിച്ചാര്‍ലിസണ്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡൊമിനിക് കാള്‍വെര്‍ട്ട് ലെവിന്‍, സിഗ്യുറോസ്സന്‍ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.
Everton 5️⃣ - 4️⃣ Tottenham Hotspur
— Emirates FA Cup (@EmiratesFACup) February 10, 2021
⚽️ 3’ Sánchez
⚽️ 36’ Calvert-Lewin
⚽️ 38’ Richarlison
⚽️ 43’ Sigurdsson (P)
⚽️ 45+3’ Lamela
⚽️ 57’ Sánchez
⚽️ 68’ Richarlison
⚽️ 83’ Kane
⚽️ 97’ Bernard
Wow. pic.twitter.com/4vE45L0pS9
ടോട്ടനത്തിനായി ഡേവിന്‍സണ്‍ സാഞ്ചസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ എറിക്ക് ലമേല, ഹാരി കെയ്ന്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ബ്രിസ്‌റ്റോള്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഷെഫീല്‍ഡ് യുണൈറ്റഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 66-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ബില്ലി ഷാര്‍പ്പാണ് ടീമിനായി ഗോള്‍ നേടിയത്.
Content Highlights: Everton manchester city and Leicester City enters FA Cup quarter final