ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി ഫൈനല്‍. രണ്ടാം പാദത്തില്‍ വലന്‍സിയയെ 4-2ന് പരാജയപ്പെടുത്തിയാണ് ആഴ്‌സണല്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ പാദത്തില്‍ ആഴ്‌സണല്‍ 3-1ന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 7-3നായിരുന്നു ആഴ്‌സണലിന്റെ വിജയം.

ആഴ്‌സണലിനായി പിയറി എമെറിക് ഒബമയാങ് ഹാട്രിക് ഗോള്‍ നേടി. ഒരു ഗോള്‍ അലക്‌സാന്ദ്രെ ലാസെറ്റ നേടി. വലന്‍സിയക്കായി രണ്ടു തവണ കെവിന്‍ ഗമെയ്‌റോ ലക്ഷ്യം കണ്ടു. 

രണ്ടാം പാദ സെമിയില്‍ ഐന്‍ട്രാക്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ചെല്‍സി ഫൈനലിലെത്തിയത്. ഇരുടീമുകളും 1-1ന് സമനില ആയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് 4-3ന് ചെല്‍സി വിജയിച്ചു. നേരത്ത ആദ്യ പാദ സെമിയിലും ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞിരുന്നു. മെയ് 29-നാണ് ഫൈനല്‍. 

Content Highlights: Europa League Football Final Chelsea vs Arsenal