Photo: AFP
ബാഴ്സലോണ: ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.
ബാഴ്സലോണ ഇരുപാദങ്ങളിലായി തുര്‍ക്കിക്ലബ്ബ് ഗളറ്റസറെയെ തോല്‍പ്പിച്ചു (2-1). ആദ്യപാദത്തില്‍ 0-0 ന് മത്സരം സമനിലയിലായിരുന്നു. രണ്ടാം പാദത്തില്‍ 2-1 ന് ബാഴ്സ ജയിച്ചു. പെഡ്രി (37), പിയറെ ഔബമേയങ് (49) എന്നിവര്‍ ബാഴ്സയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തു. മാര്‍ക്കോസ് ടെയ്സെയ്റ (28) ഗളറ്റസറയ്ക്കായി ഗോള്‍ നേടി.
ആദ്യപാദത്തില്‍ 1-0ത്തിന് തോറ്റ വെസ്റ്റ്ഹാം രണ്ടാംപാദത്തില്‍ ശക്തമായി തിരിച്ചുവന്നു. സ്പാനിഷ് ക്ലബ്ബ് സെവിയയെ 2-0ത്തിന് തോല്‍പ്പിച്ച് ഇംഗ്ലീഷ് ക്ലബ്ബ് ക്വാര്‍ട്ടറിലക്ക് മുന്നേറി. നിശ്ചിതസമയത്ത് വെസ്റ്റ്ഹാം 1-0ത്തിന് ജയിച്ചതോടെ ഇരുപാദങ്ങളിലേയും ഗോള്‍നില തുല്യമായി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടര്‍ന്നാണ് വെസ്റ്റ്ഹാമിന്റെ നിര്‍ണായക രണ്ടാംഗോള്‍ വന്നത്. തോമസ് സൗസെക് (39), ആന്‍ഡ്രി യാര്‍മൊലെങ്കോ (112) എന്നിവര്‍ ഗോള്‍ നേടി.
ജര്‍മന്‍ ക്ലബ്ബ് ബയേര്‍ ലേവര്‍ക്യൂസനെ ഇരുപാദങ്ങളിലായി 4-2 ന് മറികടന്നാണ് അറ്റ്ലാന്റയുടെ മുന്നേറ്റം. രണ്ടാംപാദത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് 1-0ത്തിന് ജയിച്ചു. ജെറെമി ബോഗ (90) ഗോള്‍ നേടി. ആദ്യപാദത്തില്‍ ടീം 3-2 ന് ജയിച്ചിരുന്നു. ഒളിമ്പിക് ലിയോണ്‍, റേഞ്ചേഴ്സ്, ബ്രാഗ, എന്ട്രാക് ഫ്രാങ്ക്ഫര്‍ട്ട് എന്നീ ടീമുകളും ക്വാര്‍ട്ടറില്‍ കടന്നു.
Content Highlights: Europa League Barcelona beat Galatasaray
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..