Photo: AFP
ന്യോണ്‍: ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലി കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയെ നേരിടും.
യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയും സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോന്മെബോളും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മത്സരം നടത്താന്‍ ധാരണയായത്. 2022 ജൂണിലാണ് മത്സരം നടക്കുക. മത്സരവേദി തീരുമാനിച്ചിട്ടില്ല.
ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്നത്. യൂറോകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലില്‍ കീഴടക്കിയാണ് ഇറ്റലി കിരീടം നേടിയത്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ബ്രസീലിനെയാണ് കീഴടക്കിയത്. ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Euro champion Italy to face Copa America winner Argentina in 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..