Photo: twitter.com/theofficialfwa
ലണ്ടന്‍: ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്. ഓസ്‌ട്രേലിയന്‍ ഫുട്‌ബോളറായ ചെല്‍സിയുടെ സാം കെര്‍ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
സിറ്റിയ്ക്ക് വേണ്ടി ഈ സീസണില്‍ അരങ്ങേറിയ ഹാളണ്ട് ഇതിനോടകം 51 ഗോളുകള്‍ നേടി ചരിത്രം കുറിച്ചുകഴിഞ്ഞു. ഈ അത്ഭുതപ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് ഇതിനോടകം ഹാളണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. 35 ഗോളുകളാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്.
സാം കെര്‍ ഇത് രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത്. കഴിഞ്ഞ വര്‍ഷവും കെര്‍ തന്നെയാണ് പുരസ്‌കാരം നേടിയത്. 1947 മുതലാണ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. 2017-മുതലാണ് വനിതകള്‍ക്ക് ഈ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.
Content Highlights: Erling Haaland, Sam Kerr win Football Writers’ Association awards
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..