വായുവില്‍ പറന്ന് ഹാളണ്ടിന്റെ വണ്ടര്‍ ഗോള്‍, താരത്തെ യോഹാന്‍ ക്രൈഫിനോട് ഉപമിച്ച് ഗാര്‍ഡിയോള


സിറ്റിയുടെ വിജയത്തേക്കാള്‍ ഹാളണ്ടിന്റെ അത്ഭുത ഗോളാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രധാന ചര്‍ച്ചാവിഷയം

Photo: twitter.com/FabrizioRomano

മാഞ്ചെസ്റ്റര്‍: നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളടിയന്ത്രങ്ങളിലൊരാളാണ് എര്‍ലിങ് ഹാളണ്ട്. ബൊറൂസ്സിയ ഡോര്‍ട്മുണ്ടില്‍ കളിച്ച് ലോകോത്തര താരമായി മാറിയ ഹാളണ്ടിനെ ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി തട്ടകത്തിലെത്തിച്ചു. ഡോര്‍ട്മുണ്ടിലെന്ന പോലെ ഹാളണ്ട് സിറ്റിയിലും ഗോളടിച്ചുകൊണ്ടേയിരിക്കുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലും ഹാളണ്ട് ഗോള്‍വേട്ട തുടരുകയാണ്. സിറ്റിയ്ക്ക് വേണ്ടി വെറും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ തന്റെ മുന്‍ ക്ലബ്ബായ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തിലും ഹാളണ്ട് ഗോളടിച്ചു. എന്നാല്‍ അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഹാളണ്ടിന്റെ ഗോളിന്റെ ബലത്തിലാണ് സിറ്റി മത്സരം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന സിറ്റി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം നേടി.

സിറ്റിയുടെ വിജയത്തേക്കാള്‍ ഹാളണ്ടിന്റെ അത്ഭുതഗോളാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രധാന ചര്‍ച്ചാവിഷയം. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഡോര്‍ട്മുണ്ടിന്റെ ബോക്‌സിലേക്ക് സിറ്റി പ്രതിരോധതാരം ജാവോ ക്യാന്‍സലോ ഉയര്‍ത്തി നല്‍കിയ പാസ് ഉയര്‍ന്ന് ചാടി സ്വീകരിച്ച ഹാളണ്ട് അവിശ്വസനീയമായി പന്ത് വലയിലെത്തിച്ചു. ഹാളണ്ടിന്റെ ഗോള്‍ ഏവരെയും ഞെട്ടിച്ചു.

മത്സരശേഷം ഹാളണ്ടിനെ ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫിനോട് താരതമ്യം ചെയ്തുകൊണ്ട് സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള രംഗത്തെത്തി. ക്രൈഫ് 1973-ല്‍ അത്‌ലറ്റിക്കോ മഡ്രിഡിനെതിരേ നേടിയ ഗോളിനോട് സമാനമായ രീതിയിലാണ് ഹാളണ്ട് ഗോളടിച്ചതെന്ന് ഗാര്‍ഡിയോള പറഞ്ഞു.

ഈ ഗോളോടെ ചാമ്പ്യന്‍സ് ലീഗില്‍ ഹാളണ്ടിന്റെ ഗോള്‍നേട്ടം 26 ആയി ഉയര്‍ന്നു. വെറും 22 മത്സരങ്ങളില്‍ നിന്നാണ് ഹാളണ്ട് 26 ഗോളുകള്‍ നേടിയത്.

Content Highlights: erling haaland, haaland wonder goal, haaland goal vs dortmund, manchester city, champions league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented