Photo: AFP
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട്. ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ഈ 22-കാരനാണ്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഈ രണ്ട് പുരസ്‌കാരങ്ങളും ഒന്നിച്ച് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഹാളണ്ടിനാണ്.
35 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയ താരം പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളടിക്കുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. അലന്‍ ഷിയററും ആന്‍ഡ്രു കോളും കൈവശം വെച്ചിരുന്ന 34 ഗോളിന്റെ റെക്കോഡ് തകര്‍ത്ത ഈ നോര്‍വീജിയക്കാരന്‍ ഈ സീസണിലെ സിറ്റിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച താരം കൂടിയാണ്.
മാത്രമല്ല എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി ഈ സീസണില്‍ സിറ്റിക്കായി 52 തവണ ഹാളണ്ട് വലകുലുക്കിയിട്ടുണ്ട്. ഈ സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം നേടിയ സിറ്റി, ചാമ്പ്യന്‍സ് ലീഗിലും എഫ് എ കപ്പിലും കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്.
Content Highlights: Erling Haaland Picks Up Premier League Player And Young Player awards
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..