
Photo: Twitter/Erling Haaland
ലണ്ടന്‍: ബൊറൂസിയ ഡോര്‍ട്മുണ്‍ഡിന്റെ നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാളണ്ടിനെ സ്വന്തമാക്കികൊണ്ടുളള സിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകും.
ഈ സീസണിന്റെ അവസാനത്തോടെ ഡോർട്മുൺഡ് വിടുമെന്ന് താരം ക്ലബ്ബ് അധികൃതരെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ബുണ്ടസ് ലീഗില്‍ ഡോര്‍ട്മുണ്‍ഡിന്റെ അവസാന മത്സരം ശനിയാഴ്ച ഹെര്ത്തയ്ക്കെതിരേയാണ്. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. താരത്തിന്റെ റിലീസ് ക്ലോസ് 75 മില്ല്യണ്‍ യൂറോയാണ്.
2020-ല്‍ സാല്‍സ്ബര്‍ഗില്‍ നിന്നാണ് ഹാളണ്ട് ഡോര്ട്മുണ്ഡിലേക്ക് എത്തുന്നത്. ഡോര്‍ട്മുണ്‍ഡിനായി 88 മത്സരങ്ങളില്‍ നിന്ന് 85 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോളുകള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായി ഹാളണ്ട് മാറിയത് കഴിഞ്ഞ വര്‍ഷമാണ്.
Content Highlights: Erling Haaland close to completing Manchester City move from Borussia Dortmund
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..