റൊണാൾഡോ, എറിക് ടെൻ ഹാഗ്
മാഞ്ചെസ്റ്റര്‍: പുതിയ സീസണില്‍ ടീം വിടാനൊരുങ്ങുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്ക്കാനുദ്ദേശിക്കുന്നില്ലെന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. പുതിയ പരിശീലകനായി സ്ഥാനമേറ്റ എറിക് ടെന്‍ ഹാഗാണ് ഇക്കാര്യം അറിയിച്ചത്.
പ്രീ സീസണ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രസ് മീറ്റിനിടെയാണ് ടെന്‍ ഹാഗ് ഇക്കാര്യമറിയിച്ചത്. ഈ സീസണില്‍ റൊണാള്‍ഡോ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ടെന്‍ ഹാഗ് വിശദീകരണവുമായി രംഗത്തെത്തിയത്.
' റൊണാള്‍ഡോയെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വില്‍ക്കില്ല. എന്റെ ടീമില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. റൊണാള്‍ഡോ ടീം വിടുമെന്ന തരത്തിലുളള വാര്‍ത്തകള്‍ കണ്ടു. പക്ഷേ അദ്ദേഹം ഇക്കാര്യം എന്നോട് ഇതുവരെ സൂചിപ്പിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒരുമിച്ച് ഏറെ നേട്ടങ്ങള്‍ കൊയ്യാനുള്ളതാണ്'- ടെന്‍ ഹാഗ് പറഞ്ഞു.
നിലവില്‍ പ്രീ സീസണ് മത്സരത്തിനായി ബാങ്കോക്കിലാണ് എറിക് ടെന്‍ ഹാഗും സംഘവുമുള്ളത്. ജൂലായ് 12 ന് ലിവര്‍പൂളിനെതിരെയാണ് യുണൈറ്റഡിന്റെ ആദ്യ പ്രീ സീസണ് മത്സരം. എന്നാല്‍ ടീമിനൊപ്പം റൊണാള്‍ഡോ ചേര്‍ന്നിട്ടില്ല. കുടുംബപരമായ കാരണം പറഞ്ഞ് താരം പ്രീ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..