കളി തീരും മുമ്പ്‌ സ്റ്റേഡിയം വിട്ട റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീത് നല്‍കി ടെന്‍ ഹാഗ്


റയല്‍ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനിലുണ്ടായിരുന്നു

Photo: twitter.com/FabrizioRomano

മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശക്തമായ താക്കീത് നല്‍കി പരിശീലന്‍ എറിക് ടെന്‍ ഹാഗ്. റയല്‍ വല്ലെക്കാനോയ്‌ക്കെതിരായ പ്രീസീസണ്‍ മത്സരം പൂര്‍ത്തിയാക്കുംമുന്‍പ് സ്റ്റേഡിയം വിട്ട റൊണാള്‍ഡോയുടെ പെരുമാറ്റമാണ് യുണൈറ്റഡ് പരിശീലകനെ ചൊടിപ്പിച്ചത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോള്‍ റൊണാള്‍ഡോ ആരോടും പറയാതെ സ്‌റ്റേഡിയത്തിന് പുറത്തേക്ക് പോയി. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

' ഞാനിത് ഒരിക്കലും അംഗീകരിക്കില്ല. എല്ലാ ടീം അംഗങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. ഞങ്ങള്‍ ഒരു ടീമിനുവേണ്ടി ഒരുമിച്ച് പ്രയത്‌നിക്കുന്നവരാണ്. മത്സരം കഴിയുന്നതുവരെ ഏവരും ടീമിനൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കണം'- ടെന്‍ ഹാഗ് പറഞ്ഞു. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

റയല്‍ വല്ലെക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനിലുണ്ടായിരുന്നു. ആദ്യ പകുതിയില്‍ താരം കളിക്കുകയും ചെയ്തു. പിന്നാലെയാണ് റൊണാള്‍ഡോ ആരെയും അറിയിക്കാതെ സ്‌റ്റേഡിയം വിട്ടത്. റൊണാള്‍ഡോയ്‌ക്കെതിരേ ആരാധകര്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ടെന്‍ ഹാഗിന്റെ അനുവാദത്തോടുകൂടിയാണ് റൊണാള്‍ഡോ സ്‌റ്റേഡിയം വിട്ടതെന്ന് പല മാധ്യമങ്ങളും അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

ഈ സീസണില്‍ യുണൈറ്റഡ് വിടാനായി പതിനെട്ടടവും പയറ്റിയ റൊണാള്‍ഡോ ഒടുവില്‍ ഗത്യന്തരമില്ലാതെ ടീമിനൊപ്പം ചേരുകയായിരുന്നു. റൊണാള്‍ഡോയെ വില്‍ക്കാന്‍ താത്പര്യമില്ലെന്ന് ടെന്‍ ഹാഗ് നേരത്തേ അറിയിച്ചിരുന്നു.

പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് ഏഴിന് ബ്രൈട്ടണാണ് പ്രീമിയര്‍ ലീഗിലെ യുണൈറ്റഡിന്റെ ആദ്യ എതിരാളി.

Content Highlights: manchester united, erik ten hag, cristiano ronaldo, ronaldo new club, ronaldo united, football news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented