Photo: AFP
ലണ്ടന്‍: റംസാന്‍ വ്രതമനുഷ്ഠിക്കുന്ന താരങ്ങള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ നോമ്പ് തുറക്കാനുള്ള അവസരം നല്‍കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം റഫറിമാര്‍ക്ക് ലഭിച്ചെന്നാണ് വിവരം.
വ്രതമനുഷ്ഠിക്കുന്ന താരങ്ങള്‍ക്ക് നോമ്പ് തുറക്കാനുള്ള അവസരം ലഭിക്കുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഔദ്യോഗികമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സല, ചെല്‍സിയുടെ എന്‍ഗോളോ കാന്റെ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹ്‌റസ് തുടങ്ങിയ താരങ്ങള്‍ സ്ഥിരമായി വ്രതമനുഷ്ടിക്കുന്നവരാണ്.
നോമ്പ് തുറക്കാനുള്ള സമയത്ത് താരങ്ങള്‍ക്ക് വെള്ളവും ലഘുഭക്ഷണവും കഴിക്കാനുള്ള അവസരം ലഭിക്കും. ഇതിനുമുന്‍പ് പ്രീമിയര്‍ ലീഗില്‍ നോമ്പ് തുറക്കാനായി മത്സരം നിര്‍ത്തിവെച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് നടന്ന ലെസ്റ്റര്‍ സിറ്റി-ക്രിസ്റ്റല്‍ പാലസ് മത്സരത്തിനിടെയാണ് ഇത് സംഭവിച്ചത്. അന്ന് ഇരുടീമുകളും റഫറി ഗ്രഹാം സ്‌കോട്ടും സമയം അനുവദിച്ചു.
മത്സരത്തില്‍ വെസ്ലി ഫൊഫാനയും ചെയ്ഖു കൊയാട്ടെയും നോമ്പ് തുറന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രീമിയര്‍ ലീഗിന്റെ അനുവാദത്തോടെ ഇതാദ്യമായാണ് നോമ്പ് തുറക്കാനുള്ള അവസരം താരങ്ങള്‍ക്ക് ലഭിക്കുന്നത്.
Content Highlights: EPL to allow Muslim players mid-game fast-breaking during Ramadan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..