നോര്‍വിച്ച്: ഇംഗ്ലീഷ് പ്രീയിമര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ തുടര്‍ച്ചയായ പതിനേഴാം വിജയം സ്വന്തമാക്കി.
പകരയ്ക്കാരനായി ഇറങ്ങിയ സാദിയോ മാനെ 78-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടി. ജോര്‍ദന്‍ ഹെന്റേഴ്‌സിന്റെ പാസില്‍ നിന്ന് മനോഹരമായൊരു ഇടങ്കാല്‍ ഷോട്ടിലൂടെ മാനെ ക്ലോപ്പിനും സംഘത്തിനും വിജയം സമ്മാനിച്ചു.
26 മത്സരങ്ങളില്‍ നിന്ന് 76 പോയിന്റുള്ള ലിവര്‍പൂളിന് അവസാന 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയം സ്വന്തമാക്കിയാല്‍ കിരീടം നേടാം. ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളിന് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയിന്റ് ലീഡുണ്ട്. 25 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റാണ് സിറ്റിയുടെ അക്കൗണ്ടിലുള്ളത്. മറ്റു മത്സരങ്ങളില്‍ വോള്‍വ്‌സും ലെസ്റ്റര്‍ സിറ്റിയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ സതാംപ്ടണിനെതിരേ ബേണ്‍ലി എഫ്‌സി വിജയം കണ്ടു.

അതേസമയം ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയും അമിയെന്‍സും തമ്മില്‍ ആവേശപ്പോരാട്ടം നടന്നു. മൂന്നു ഗോളിന് പിന്നില്‍ നിന്ന ശേഷം പതിനേഴുകാരന്റെ മികവില്‍ പി.എസ്.ജി തിരിച്ചുവന്നു. എന്നാല്‍ 90-ാം മിനിറ്റിലെ ഗോളിലൂടെ അമിയെന്‍സ് സമനില കണ്ടെത്തി.
ആദ്യ 40 മിനിറ്റ് കഴിഞ്ഞപ്പോള്‍ അമിയെന്‍സ് മൂന്നു ഗോളിന് മുന്നിലായിരുന്നു. ഗുയിരസി, കകുട്ട, ഡിയബറ്റെ എന്നിവരാണ് അമിയന്‍സിനായി ഗോള്‍ നേടിയത്. എന്നാല്‍ നെയ്മറും എംബാപ്പെയും ഇല്ലാതെ കളിച്ച പി.എസ്.ജിക്കായി പതിനേഴുകാരന്‍ കൊവസി അവതരിക്കുകയായിരുന്നു. കൊവസിയുടെ ഇരട്ടഗോളും ഹെരേര, ഇക്കാര്‍ഡി എന്നിവരുടെ ഗോളുകളും പി.എസ്.ജിയെ മുന്നിലെത്തിച്ചു. ഇതോടെ പി.എസ്.ജി 4-3ന് മുന്നിലെത്തി.
പക്ഷേ വിട്ടുകൊടുക്കാന്‍ അമിയെന്‍സ് തയ്യാറായിരുന്നില്ല. 90-ാം മിനിറ്റില്‍ ഗുയിരസിയിലൂടെ നാലാം ഗോള്‍ നേടി അമിയെന്‍സ് സമനില കണ്ടെത്തി. ലീഗില്‍ 25 മത്സരങ്ങളില്‍ 62 പോയിന്റുമായി പി.എസ്.ജി ബഹുദൂരം മുന്നിലാണ്. 25 മത്സരങ്ങളില്‍ 21 പോയിന്റുള്ള അമിയെന്‍സ് 19-ാം സ്ഥാനത്താണ്.
Content Highlights: EPL Liverpool Sadio Mane French League PSG