ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോര്‍ഡിനെതിരായ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി മാഞ്ചെസ്റ്റര്‍ സിറ്റി.

ബെര്‍ണാര്‍ഡോ സില്‍വ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ സിറ്റിക്കായിരുന്നു ആധിപത്യം. നാലാം മിനിറ്റില്‍ തന്നെ റഹീം സ്റ്റെര്‍ലിങ്ങിലൂടെ അവര്‍ ലീഡെടുത്തു. 

പിന്നാലെ 31-ാം മിനിറ്റിലും 63-ാം മിനിറ്റിലും സ്‌കോര്‍ ചെയ്ത സില്‍വ സിറ്റിുടെ ജയമുറപ്പിക്കുകയായിരുന്നു. 

74-ാം മിനിറ്റില്‍ കുച്ചോ ഹെര്‍ണാണ്ടസാണ് വാറ്റ്‌ഫോര്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. 

epl liverpool dramatic win at wolves manchester city sinks watford

ഇന്‍ജുറി ടൈം ഗോളില്‍ ജയവുമായി ക്ലോപ്പിന്റെ ചെമ്പട

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെമ്പടയുടെ ജയം. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഡിവോക് ഒറിഗിയാണ് ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ മുന്നിലെത്തേണ്ടതായിരുന്നു. വോള്‍വ്‌സ് ഗോള്‍കീപ്പര്‍ ജോ സായുടെ പിഴവില്‍ നിന്ന് പന്ത് കിട്ടിയ ഡിയോഗോ ജോട്ടയുടെ ഷോട്ട് വോള്‍വ്‌സ് ക്യാപ്റ്റന്‍ കോണോര്‍ കോഡി ഗോള്‍ലൈനില്‍ വെച്ച് തടയുകയായിരുന്നു. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് മുഹമ്മദ് സലായുടെ പാസില്‍ നിന്ന് ഒറിഗി സ്‌കോര്‍ ചെയ്തത്.

ജയത്തോടെ 34 പോയന്റുമായി ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

Content Highlights: epl liverpool dramatic win at wolves manchester city sinks watford