-
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിലെ അവസാന ദിവസത്തിൽ അരങ്ങേറുന്നത് ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള ഫോട്ടോഫിനിഷ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പോയന്റ് നഷ്ടപ്പെടുത്തിയതോടെ പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുകയായിരുന്നു. ഒന്നാമതുള്ള ലിവർപൂൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും നേരത്തെ തന്നെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി മൂന്നു ടീമുകളാണ് മത്സരിക്കുന്നത്-ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർ സിറ്റി.
ഞായറാഴ്ച്ച നടക്കുന്ന രണ്ട് മത്സരങ്ങൾ ആണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ആർക്കാണെന്ന് വിധിക്കുക. ഇതിൽ ഒരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും നേർക്കുനേർ വരുമ്പോൾ മറ്റൈാരു മത്സരത്തിൽ ചെൽസി വോൾവ്സിനെ നേരിടും.
കഴിഞ്ഞ ദിവസം നേടിയ സമനിലയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തെത്തിയ 63 പോയിന്റാണ് യുണൈറ്റഡിനുള്ളത്. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ ചെൽസിക്കുള്ളതും 63 പോയിന്റാണ്. എന്നാൽ ചെൽസി ഗോൾവ്യത്യാസത്തിൽ പിന്നിലായതിനാൽ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക് 62 പോയിന്റുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസം.
ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും അവസാന മത്സരത്തിൽ ഒരു സമനില ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അതല്ലെങ്കിൽ ചെൽസി പരാജയപ്പെടുകയും ലെസ്റ്റർ സമനില നേടുകയും വേണം.
ചെൽസിക്ക് എതിരാളികളായ വോൾവ്സിനും മത്സരം നിർണായകമാണ്. യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ വോൾവ്സിനും വിജയിക്കണം. വോൾവ്സ് മികച്ച ഫോമിലുമാണ്. എന്നാൽ മത്സരം സ്വന്തം ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത് എന്നത് ചെൽസിക്ക് മുൻതൂക്കം നൽകും.
Content Highlights: EPL, Last Day Champions League Qualification
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..