ലണ്ടൻ: ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലാ ലിഗയിലും കിക്കോഫ്. കോവിഡ്-19 ഉണ്ടാക്കിയ മാറ്റങ്ങളെ ഉൾക്കൊണ്ട് പുതിയ സീസണിന് ഇന്ന് വീണ്ടും പന്തുരുളും. അച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ദിവസം നാല് മത്സരങ്ങളാണുള്ളത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിന് ഫുൾഹാമും ആഴ്സണലും തമ്മിലുള്ള മത്സരത്തോടൊണ് ലീഗിന് തുടക്കം കുറിക്കുക. പ്രീമിയർ ലീഗിലേക്കുള്ള ഫുൾഹാമിന്റെ തിരിച്ചുവരവിനാണ് മത്സരം സാക്ഷിയാകുക.രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസും സതാംപ്റ്റണും ഏറ്റുമുട്ടും. രാത്രി പത്ത് മണിക്ക് ആൻഫീൽഡിൽ ചാമ്പ്യൻമാരായ ലിവർപൂൾ ലീഡ്സ് യുണൈറ്റഡിനെ നേരിടും. ചാമ്പ്യൻഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിന് യോഗ്യത നേടിയ ടീമാണ് ലീഡ്സ് യുണൈറ്റഡ്. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനേയും നേരിടും.

ലയണൽ മെസ്സി ബാഴ്സലോണയിൽ തന്നെയുണ്ടെന്ന ആശ്വാസത്തിലാണ് സ്പെയിൻ കളിക്കുന്നത്. റൊണാൾഡ് കോമാന് കീഴിൽ കിരീടം ലക്ഷ്യമിട്ട് പുതുസംഘവുമായാണ് ബാഴ്സയുടെ ഒരുക്കം. റാക്കിറ്റിച്ച്, ടുറാൻ, അർതർ എന്നിവർ ക്ലബ്ബ് വിട്ടു. കു്ട്ടിന്യോ, റഫീന്യോ, പ്യാനിച്ച് എന്നിവർ ബാഴ്സയ്ക്കൊപ്പം ചേർന്നു. ബാഴ്സയും അത്ല്റ്റിക്കോ മാഡ്രിഡും സെപ്റ്റംബർ 27-നാണ് കളത്തിലിറങ്ങുക. അതേസമയം റയൽ മാഡ്രിഡിന് 20-ന് മത്സരമുണ്ട്

Content Highlights: EPL La Liga Football New Season Soccer