ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിയ്ക്കും ലെസ്റ്റർ സിറ്റിക്കും പിഴയിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഏകദേശം 23 ലക്ഷം രൂപ വീതമാണ് ഇരുടീമുകൾക്കും പിഴയിട്ടത്.

ചെൽസിയുടെ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ ഇരുടീമിലേയും താരങ്ങൾ ഗ്രൗണ്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ലെസ്റ്റർ സിറ്റി താരം റിക്കാർഡോ പെരേര ചെൽസി താരം ബെൻ ചിൽവെല്ലിനെ ഫൗൾ ചെയ്തതിനെ തുടർന്നാണ് ഇരുടീമിലേയും താരങ്ങൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

താരങ്ങളെ നിയന്ത്രിക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടെന്നും അതിനാൽ പിഴ ചുമത്തുകയാണെന്നും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് നിർണായകമായ ഈ മത്സരത്തിൽ ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

Content Highlights: EPL 2021 Chelsea Leicester City Fined Over Bridge Brawl