ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി. അന്റോണിയോ റൂഡിഗര്‍, കാന്റെ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് ആറു പോയിന്റെ ലീഡ് നേടാനായി.

14-ാം മിനിറ്റില്‍ ചില്‍വെല്ലിന്റെ കോര്‍ണറില്‍ അന്റോണിയോ റൂഡിഗര്‍ ലക്ഷ്യം കണ്ടു. 28-ാം മിനിറ്റില്‍ കാന്റെയുടെ ഗോളിലൂടെ ചെല്‍സി ലീഡ് ഇരട്ടിയാക്കി. 

രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതേസമയം പകരക്കാരനായി ഇറങ്ങിയ പുലിസിച്ച് ചെല്‍സിയുടെ ലീഡ് മൂന്നാക്കി. 71-ാം മിനിറ്റില്‍ ഹക്കീം സീയെച്ചിന്റെ പാസിലായിരുന്നു പുലിസിച്ചിന്റെ ഗോള്‍. 

Content Highlights: EPL 2021-2022 Chelsea vs Leicester City