ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലീഡ്സ് തിരിച്ചുവരികയായിരുന്നു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ സ്റ്റെർലിങ്ങിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തത്. രണ്ടാം പകുതിയൽ നിരന്തരം സിറ്റി പ്രതിരോധിച്ച ലീഡ്സ് 59-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. പകരക്കാരനായി എത്തിയ റോഡ്രിഗോയാണ് ലക്ഷ്യം കണ്ടത്. ലീഡ്സിന്റെ ജഴ്സിയിൽ റോഡ്രിഗോയുടെ ആദ്യ ഗോളായിരുന്നു ഇത്.

മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ ഒന്നിനെതിരേ മൂന്ന് ഗോളിന് ബേൺലിയെ തോൽപ്പിച്ചു. ബ്രൈറ്റണെതിരേ എവർട്ടണും വിജയം കണ്ടു. രണ്ടിനെതിരേ നാല് ഗോളിനായിരുന്നു എവർട്ടൺന്റെ വിജയം.

മൂന്നു മത്സരങ്ങളിൽ ഒന്നുവീതം ജയവും തോൽവിയും സമനിലയുമുള്ള സിറ്റി പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ്. എവർട്ടനാണ് ഒന്നാമത്. ലെസ്റ്റർ സിറ്റി രണ്ടാമതും ലിവർപൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ചെൽസി നാലാം സ്ഥാനത്തും ആഴ്സണൽ എട്ടാം സ്ഥാനത്തുമാണ്.

Content Highlights: EPL 2020 Manchester City Football