ലിവർപൂളിന്റെ വിജയാഘോഷം ഫോട്ടോ: ഇപിഎൽ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. വെസ്റ്റ്ഹാം യുണൈറ്റഡിനെ 3-2ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 18-ാം വിജയം സ്വന്തമാക്കി. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ 54-ാം മത്സരവും ലിവര്‍പൂള്‍ പൂര്‍ത്തിയാക്കി.
കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ ക്രോസില്‍ ജോര്‍ജിനിയൊ വൈനാള്‍ഡം ലിവര്‍പൂളിന് ലീഡ് നല്കി. മൂന്നു മിനിറ്റിനുള്ളില്‍ തന്നെ സ്നോഡ്ഗ്രാസിന്റെ കോര്‍ണറില്‍ ഹെഡറിലൂടെ ഗോള്‍ നേടി ഇസ ഡിയോപ്പ് വെസ്റ്റ്ഹാമിനെ ഒപ്പമെത്തിച്ചു.
54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ലിവര്‍പൂളിനെ ഞെട്ടിച്ചു. പകരക്കാരനായി ഇറങ്ങിയ ഫോര്നാല്ഡ് വെസ്റ്റ്ഹാമിന് ലീഡ് നല്കി. 68-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മറുപടി ഗോളെത്തി. റോബര്ട്സണ്ന്റെ പാസില്‍ നിന്ന് മുഹമ്മദ് സലാഹ് അടിച്ച ദുര്‍ബലമായ ഷോട്ട് കൈയിലൊതുക്കുന്നതില്‍ ലൂകാസ് ഫാബിയാന്‍സ്കി പരാജയപ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ സമനില ഗോള്‍ ആഘോഷിച്ചു. 81-ാം മിനിറ്റില്‍ അര്‍ണോള്‍ഡിന്റെ പാസില്‍ വല ചലിപ്പിച്ച സാദിയൊ മാനെ ലിവര്‍പൂളിന് വീണ്ടും വിജയം സമ്മാനിച്ചു.
വിജയത്തോടെ ലിവര്‍പൂള്‍ 27 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയിന്റാണുള്ളത്.
Content Highlights: EPL 2020 Liverpool equal Manchester City’s record for longest English top flight win streak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..