ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും വിജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ടോട്ടന്‍ഹാമിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചപ്പോള്‍ യുണൈറ്റഡ് വാറ്റ്ഫഡിനോട് തോറ്റു. 

ഇപിഎല്ലില്‍ ഫ്രാങ്ക് ലാംപാര്‍ഡും ഗുരു മൗറിന്യോയും നേര്‍ക്കുനേര്‍ വന്ന പോരാട്ടം കൂടിയായിരുന്നു ചെല്‍സി-ടോട്ടന്‍ഹാം മത്സരം. 12-ാം മിനിറ്റില്‍ വില്ല്യനിലൂടെ ചെല്‍സി ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ചെല്‍സി രണ്ടാം ഗോളും നേടി. വില്ല്യന്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാറ്റ്ഫഡാണ് അട്ടിമറിച്ചത് (2-0). ഇസ്മയില്ല സാര്‍ (5-0) ട്രോയി ഡീനെ (പെനാല്‍ട്ടി 54) എന്നിവര്‍ ഗോള്‍ നേടി. അതേസമയം മാഞ്ചെസ്റ്റര്‍ സിറ്റി 3-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. റിയാദ് മഹ്റെസ് (30) ഇല്‍കേ ഗുണ്ടോഗന്‍ (പെനാല്‍ട്ടി 43) ഗബ്രിയേല്‍ ജെസ്യൂസ് (69) എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. ജെയ്മി വാര്‍ഡി (22) ലെസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടി.

Content Highlights: EPL 2019 Manchester United Manchester City Chelsea