പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി സിറ്റി, യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി


റൊണാള്‍ഡോയും സാഞ്ചോയും റാഷ്‌ഫോര്‍ഡും ഫെര്‍ണാണ്ടസും പോഗ്ബയുമെല്ലാം കളിച്ചിട്ടും യുണൈറ്റഡിന് വിജയം നേടാനായില്ല. ഇതോടെ ടീം പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന് മേല്‍ സമ്മര്‍ദ്ദമേറി.

Photo: twitter.com|premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റി ബേണ്‍ലിയെ കീഴടക്കി. എന്നാല്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ലെസ്റ്റര്‍ സിറ്റിയാണ് ചുവന്ന ചെകുത്താന്മാരെ കീഴടക്കിയത്.

സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയെ ആതിഥേയര്‍ പരാജയപ്പെടുത്തിയത്. 12-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയും 70-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനെയുമാണ് സിറ്റിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ലെസ്റ്റര്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ കീഴടക്കിയത്. യുണൈറ്റഡാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 19-ാം മിനിട്ടില്‍ യുവതാരം മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിനുവേണ്ടി സ്‌കോര്‍ ചെയ്തു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബോക്‌സിന് പുറത്തുനിന്നും ഇടങ്കാലുകൊണ്ട് തൊടുത്തുവിട്ട വെടിയുണ്ട കണക്കെയുള്ള ഷോട്ട് പോസ്റ്റിലിടിച്ച് വലയിലേക്ക് തുളഞ്ഞുകയറി. യുണൈറ്റഡ് ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

എന്നാല്‍ 31-ാം മിനിട്ടില്‍ ലെസ്റ്റര്‍ സമനില ഗോള്‍ നേടി. യൂറി ടിയെലെമാന്‍സാണ് നീലപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. യുണൈറ്റഡ് പ്രതിരോധതാരവും നായകനുമായ ഹാരി മഗ്വയറിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മഗ്വയറുടെ കാലില്‍ നിന്നും പന്ത് റാഞ്ചിയ ഇഹിയനാച്ചോ പന്ത് ടിയെലെമാന്‍സിന് കൈമാറി. തകര്‍പ്പന്‍ ഷോട്ടിലൂടെ ടിയെലെമാന്‍സ് പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ലെസ്റ്ററാണ് കൂടുതല്‍ ആക്രമിച്ചുകളിച്ചത്. യുണൈറ്റഡ് പ്രതിരോധം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ തകര്‍പ്പന്‍ സേവുകളാണ് യുണൈറ്റഡിന് തുണയായത്. എന്നാല്‍ 78-ാം മിനിട്ടില്‍ ലെസ്റ്റര്‍ സമനിലപ്പൂട്ട് പൊളിച്ചു.

മികച്ച പാസിങ് ഗെയിമിലൂടെ മുന്നേറിയ ലെസ്റ്റര്‍ സാഗ്ലര്‍ സോയുനുസുവിലൂടെ ലീഡെടുത്തു. യുണൈറ്റഡ് പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്താണ് താരം സ്‌കോര്‍ ചെയ്തത്.

എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായി പകരക്കാരനായി എത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനുവേണ്ടി 82-ാം മിനിട്ടില്‍ സമനില ഗോള്‍ നേടി. വിക്ടര്‍ ലിന്‍ഡലോള്‍ഫിന്റെ ലോങ് പാസ് സ്വീകരിച്ച റാഷ്‌ഫോര്‍ഡ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി.

പക്ഷേ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത മിനിട്ടില്‍ ജെയ്മി വാര്‍ഡി ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. പന്തുമായി കുതിച്ച പെരെസ് ബോക്‌സിനകത്തേക്ക് ക്രോസ് കൊടുത്തു. പന്ത് കൃത്യമായി സ്വീകരിച്ച വാര്‍ഡി തകര്‍പ്പന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ലെസ്റ്റര്‍ വിജയമുറപ്പിച്ചു. പിന്നാലെ ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന പാറ്റ്‌സണ്‍ ഡാക്കയും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡ് തകര്‍ന്നു.

റൊണാള്‍ഡോയും സാഞ്ചോയും റാഷ്‌ഫോര്‍ഡും ഫെര്‍ണാണ്ടസും പോഗ്ബയുമെല്ലാം കളിച്ചിട്ടും യുണൈറ്റഡിന് വിജയം നേടാനായില്ല. ഇതോടെ ടീം പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന് മേല്‍ സമ്മര്‍ദ്ദമേറി.

മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ്‍ എതിരില്ലാത്ത ഒരു ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കിയപ്പോള്‍ ആസ്റ്റണ്‍ വില്ലയെ വോള്‍വ്‌സ് സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയെ ബ്രൈട്ടണ്‍ സമനിലയില്‍ തളച്ചു.

Content Highlights: English Premier League Round 8 Matches, Manchester United, Manchester City


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented