വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിയെ സമനിലയില്‍ തളച്ച് എവര്‍ടണ്‍


ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്

Photo: twitter.com|premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ ലിവര്‍പൂളിന് വിജയം. ന്യൂകാസിലിനെയാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ കരുത്തരായ ചെല്‍സിയ്ക്ക് സമനിലപ്പൂട്ട് വീണു. എവര്‍ടണാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്.

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ വിജയം. ജോനോ ഷെല്‍വിയിലൂടെ ലിവര്‍പൂളിനെ ഞെട്ടിച്ച് ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 21-ാം മിനിട്ടില്‍ ഡിയാഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. നാലുമിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ വെടിയുണ്ട കണക്കെയുള്ള തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുള്ള ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

ഒരു ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്നിരുന്ന ചെല്‍സിയെ എവര്‍ടണ്‍ 1-1 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചു. 70-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം മിനിട്ടില്‍ ജറാര്‍ഡ് ബ്രാന്‍ഡ്‌വെയ്റ്റിലൂടെ എവര്‍ടണ്‍ സമനില ഗോള്‍ നേടി.

ഈ സമനിലയോടെ 17 മത്സരങ്ങളില്‍ നിന്ന് 37 പോയന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുന്നു. എവര്‍ട്ടണ്‍ 19 പോയന്റുമായി 14-ം സ്ഥാനത്താണ്.

Content Highlights: English Premier League Results, Chelsea, Liverpool

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented