ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനും ചെല്‍സിയ്ക്കും വിജയം, യുണൈറ്റഡിന് സമനില


Photo: twitter.com/premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയ്ക്കും ആഴ്‌സനലിനും വിജയം. എന്നാല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സമനിലക്കുരുക്കിലകപ്പെട്ടു. ചെല്‍സി ആസ്റ്റണ്‍ വില്ലയെയും ആഴ്‌സനല്‍ ലീഡ്‌സ് യുണൈറ്റഡിനെയും കീഴടക്കിയപ്പോള്‍ യുണൈറ്റഡിനെ ന്യൂകാസില്‍ യുണൈറ്റഡ് സമനിലയില്‍ കുരുക്കി.

ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ഇരട്ട ഗോളുകള്‍ നേടിയ മേസണ്‍ മൗണ്ടാണ് ചെല്‍സിയുടെ വിജയശില്‍പ്പി. മത്സരത്തിന്റെ ആറ്, 65 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പുതിയ പരിശീലകന്‍ ഗ്രഹാം പോട്ടറുടെ കീഴില്‍ ചെല്‍സി പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ്.



ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കിയത്. 35-ാം മിനിറ്റില്‍ സൂപ്പര്‍ താരം ബുക്കായോ സാക്കയാണ് ടീമിനായി വലകുലുക്കിയത്. 64-ാം മിനിറ്റില്‍ ലീഡ്‌സിന് പെനാല്‍ട്ടി ലഭിച്ചിട്ടും പാട്രിക്ക് ബാംബോര്‍ഡ് അത് നഷ്ടപ്പെടുത്തി. താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. ഈ വിജയത്തോടെ ആഴ്‌സനല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു.

യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ ന്യൂകാസില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് യുണൈറ്റഡാണെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. യുണൈറ്റഡിനായി ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ കളിച്ച 500-ാം മത്സരം കൂടിയായിരുന്നു ഇത്.

ഇതോടെ പോയന്റ് പട്ടികയില്‍ ആഴ്‌സനല്‍ തന്നെയാണ് ഒന്നാമത്. 10 കളിയില്‍ നിന്ന് 27 പോയന്റാണ് ടീമിനുള്ളത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 19 പോയന്റുള്ള ചെല്‍സി നാലാമതും ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുമാണ്.

Content Highlights: epl 2022-2023, english premier league, manchester united, arsenal, chelsea, football, sports, epl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented