സിറ്റിയ്ക്കും ചെല്‍സിയ്ക്കും ഷോക്ക്! വിജയവുമായി ഗണ്ണേഴ്‌സും ടോട്ടനവും ചെമ്പടയും


മാഞ്ചെസ്റ്റർ സിറ്റിയ്‌ക്കെതിരേ ഇരട്ട ഗോൾ നേടിയ ഇവാൻ ടോണി | Photo: twitter.com/premierleague

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അട്ടിമറികളുടെ ദിനം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും കരുത്തരായ ചെല്‍സിയ്ക്കും അടിപതറി. സിറ്റിയെ ബ്രെന്റ്‌ഫോര്‍ഡും ചെല്‍സിയെ ന്യൂകാസില്‍ യുണൈറ്റഡും അട്ടിമറിച്ചു. എന്നാല്‍ ശക്തരായ ആഴ്‌സനലും ടോട്ടനവും ലിവര്‍പൂളും വിജയം നേടി.

സിറ്റിയെ ബ്രെന്റ്‌ഫോര്‍ഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഞെട്ടിച്ചത്. ഇവാന്‍ ടോണിയുടെ ഇരട്ട ഗോളുകളാണ് ബ്രെന്റ്‌ഫോര്‍ഡിന് തുണയായത്. ഒരു ഘട്ടത്തില്‍ സമനിലയില്‍ കലാശിക്കുമെന്ന് തോന്നിയ മത്സരം ഇവാന്‍ ടോണിയിലൂടെ ബ്രെന്റ്‌ഫോര്‍ഡ് സ്വന്തമാക്കി. 16-ാം മിനിറ്റില്‍ ടോണിയിലൂടെ മുന്നിലെത്തിയ ബ്രെന്റ്‌ഫോര്‍ഡിനെതിരേ സിറ്റി 45-ാം മിനിറ്റില്‍ ഫില്‍ ഫോഡനിലൂടെ മറുപടി നല്‍കി. എന്നാല്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ടോണി ബ്രെന്റ്‌ഫോര്‍ഡിന് വിജയം സമ്മാനിച്ചു.



ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസില്‍ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ ജോ വില്ലോക്ക് നേടിയ ഗോളാണ് ന്യൂകാസിലിന് വിജയമൊരുക്കിയത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.

ഗോള്‍മഴ പിറന്ന മത്സരത്തില്‍ ടോട്ടനം മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കി. ടോട്ടനത്തിനായി റോഡ്രിഗോ ബെന്റാന്‍കര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ബെന്‍ ഡേവിസും ഹാരി കെയ്‌നും ഓരോ തവണ വീതം ലക്ഷ്യം കണ്ടു. ലീഡ്‌സിനായി റോഡ്രിഗോ മൊറേനോ രണ്ട് ഗോള്‍ നേടിയപ്പോള്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെ ശേഷിച്ച ഗോള്‍ സ്വന്തമാക്കി.

ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ കീഴടക്കി. ചെ ആഡംസിലൂടെ സതാംപ്ടണാണ് ആദ്യം മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ ഡാര്‍വിന്‍ ന്യൂനസിന്റെ ഇരട്ടഗോളുകളും റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളും ലിവര്‍പൂളിന് വിജയം നല്‍കി.

പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന ആഴ്‌സനല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ കീഴടക്കി. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ഗണ്ണേഴ്‌സിന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ വോള്‍വ്‌സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല.

ഈ വിജയത്തോടെ ആഴ്‌സനല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 12 വിജയവുമായി ആഴ്‌സനലിന് 37 പോയന്റാണുള്ളത്. രണ്ടാമതുള്ള സിറ്റിയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 32 പോയന്റാണുള്ളത്. 30 പോയന്റുമായി ന്യൂകാസില്‍ യുണൈറ്റഡ് മൂന്നാമതും 29 പോയന്റ് നേടി ടോട്ടനം നാലാം സ്ഥാനത്തും നില്‍ക്കുന്നു. ലിവര്‍പൂള്‍ ആറാമതാണ്. തുടര്‍ത്തോല്‍വികളിലൂടെ ചെല്‍സി എട്ടാം സ്ഥാനത്തേക്ക് വീണു. ബ്രെന്റ്‌ഫോര്‍ഡ് പത്താമതുണ്ട്.

Content Highlights: epl, manchester city, chelsea, tottenham. liverpool, arsenal, sports news, english premier league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented