ലണ്ടന്‍: ബ്രസീല്‍ താരം ഡേവിഡ് ലൂയിസിന്റെ ഗോളില്‍ ബേണ്‍മൗത്തിനെതിരേ ആഴ്‌സണലിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണലിന്റെ ജയം.

ഒമ്പതാം മിനിറ്റില്‍ നിക്കോളാസ് പെപെയുടെ കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ലൂയിസിന്റെ ഗോള്‍. ജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് 15 പോയന്റുമായി ആഴ്‌സണല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി.

english premier league chelsea and arsenal wins

നാലടിച്ച് ചെല്‍സി

സതാംപ്ടണെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി. സതാംപ്ടന്റെ മൈതാനത്ത് വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ചെല്‍സിയുടെ ജയം.

17-ാം മിനിറ്റില്‍ ടാമി അബ്രഹാമിലൂടെ ചെല്‍സി മുന്നിലെത്തി. 24-ാം മിനിറ്റില്‍ മാസണ്‍ മൗണ്ട് അവരുടെ ലീഡുയര്‍ത്തി. ആദ്യ പകുതി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എന്‍ഗോളോ കാന്റെ ചെല്‍സിയുടെ മൂന്നാം ഗോളും നേടി. പിന്നീട് 89-ാം മിനിറ്റില്‍ മിക്കി ബാറ്റ്ഷുവായ് ചെല്‍സിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

30-ാം മിനിറ്റില്‍ ഡാനി ഇങ്‌സാണ് സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ നേടിയത്. എട്ടു മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്താണ്.

Content Highlights: english premier league chelsea and arsenal wins