Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ആഴ്സണലാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ ജയം.
കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ഡിഫന്‍സിന്റെ പിഴവ് മുതലെടുത്ത് നുനോ ടവാരസ് വലകുലുക്കി. പിന്നാലെ 28-ാം മിനിറ്റിലും ആഴ്സണ്‍ സ്കോര്‍ ചെയ്തെങ്കിലും വാര് പരിശോധനയില്‍ ഓറ്സൈഡായിരുന്നു. എന്നാല്‍ ഗോളിന് മുമ്പ് യുണൈറ്റഡിന്റെ ഫൗള്‍ ഉണ്ടായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ച് റഫറി ആഴ്സണലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. 32-ാം മിനിറ്റില്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ബുകായോ സാക ഗണ്ണേഴ്സിന്റെ ലീഡുയര്‍ത്തി.
എന്നാല്‍ 34-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ 100-ാം ഗോളായിരുന്നു ഇത്.
എന്നാല്‍ 57-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് നഷ്ടപ്പെടുത്തിയത് യുണൈറ്റഡിന് തിരിച്ചടിയായി. 70-ാം മിനിറ്റില്‍ ഗ്രാനിത് ഷാക്ക ഒരു ലോങ് റേഞ്ചറിലൂടെ ആഴ്സണലിന്റെ ജയം ഉറപ്പാക്കി.
ജയത്തോടെ 60 പോയിന്റുമായി ആഴ്സണല്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി.
Content Highlights: english Premier League Arsenal beat Manchester United
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..