ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ഡെര്‍ബി കൗണ്ടി എഫ്.സിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ചൈനീസ് നിക്ഷേപകന് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നടത്തിയ അന്വേഷണത്തിലാണ് ഈ വില്‍പ്പനയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിന്റെ നിയമാവലി അനുസരിച്ച് 12 മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവര്‍ക്ക് ഇംഗ്ലീഷ് ക്ലബ്ബുകള്‍ വാങ്ങുന്നതിന് വിലക്കുണ്ട്. ഈ വ്യവസ്ഥ മറികടക്കാന്‍ ഒരു ഇടനിലക്കാരനെ ഏര്‍പ്പാടിക്കിയിട്ടുണ്ടെന്നാണ് അല്‍ ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഒരു വാതുവെയ്പ്പുകാരന്റെ സഹായത്തോടെയാണ് ഡെര്‍ബി കൗണ്ടി എഫ്.സി 137 ദശലക്ഷം ഡോളറിന് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ചൈനക്കാരന് ക്ലബ്ബ് വില്‍ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ പേരില്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലവിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

അതി സമ്പന്നയായ ഇയാള്‍ നിലവില്‍ തന്റെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കുന്നതിനായാണ് ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ്ബിനെ വിലക്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: English football club ready for sale to criminal investor