വെംബ്ലിയിലേക്ക് ആരാധകര്‍ക്ക് പ്രവേശനമില്ല, ഇംഗ്ലണ്ടിനെതിരേ കടുത്ത നടപടിയുമായി യുവേഫ


സ്റ്റേഡിയത്തിനകത്തും പുറത്തും ദേഷ്യംപൂണ്ട് കലിതുള്ളിയ ആരാധകര്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു

Photo: AFP

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെതിരേ കടുത്ത നടപടിയുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ. യുവേഫയുടെ കീഴില്‍ ഇംഗ്ലണ്ട് കളിക്കുന്ന അടുത്ത മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

2020 യൂറോ കപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ആരാധകര്‍ കാട്ടിക്കൂട്ടിയ കോലാഹലങ്ങളാണ് ഈ തീരുമാനത്തിന് വഴിവെച്ചത്. ജൂലായ് 11 ന് നടന്ന ഫൈനലില്‍ ഇറ്റലിയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ ഇംഗ്ലീഷ് ആരാധകര്‍ അപകടകരമാംവിധം പ്രശ്‌നങ്ങളുണ്ടാക്കി.

സ്റ്റേഡിയത്തിനകത്തും പുറത്തും ദേഷ്യംപൂണ്ട് കലിതുള്ളിയ ആരാധകര്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചു. ഇത്തരത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവേഫ കടുത്ത നടപടിയുമായി രംഗത്തെത്തിയത്.

ആരാധകരുടെ പ്രതിഷേധത്തിന്റെ ഫലമായി ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ ഒരു ലക്ഷം യൂറോ (ഏകദേശം 87 ലക്ഷം രൂപ) പിഴ വിധിച്ചിരുന്നു.

ഇതോടെ 2022-23 യുവേഫ നേഷന്‍സ് ലീഗിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തിന് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. എന്നാല്‍ ഫിഫയുടെ കീഴില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകും.

Content Highlights: England ordered to play next UEFA home game behind closed doors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented