ലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട്, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി എന്നീ ടീമുകള്‍ക്ക് വിജയം. 

ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ബേനിയയെ കീഴടക്കി. നായകന്‍ ഹാരി കെയ്ന്‍, മേസണ്‍ മൗണ്ട് എന്നിവര്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐ യില്‍ രണ്ട് വിജയങ്ങളുമായി ഇംഗ്ലണ്ട് ഒന്നാമതെത്തി. 

സ്‌പെയിന്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ജോര്‍ജിയയെ കീഴടക്കി. സമനിലയില്‍ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നു സ്‌പെയിന്‍. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഡാനി ഒല്‍മോ ടീമിനായി വിജയഗോള്‍ നേടി. ക്വിച്ചിതയിലൂടെ ജോര്‍ജിയയാണ് ആദ്യം മുന്നില്‍ കയറിയത്. പിന്നീട് ഫെറാന്‍ ടോറസ്സിലൂടെ സ്‌പെയിന്‍ സമനില ഗോള്‍ നേടി.

ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് റൊമാനിയയെ കീഴടക്കി. സെര്‍ജി നാബ്രി ടീമിനായി വിജയഗോള്‍ നേടി. ഇറ്റലി എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ബള്‍ഗേറിയയെ കീഴടക്കി. 

ഇറ്റലിയ്ക്കായി ആന്‍ഡ്രിയ ബെലോട്ടി, മാനുവല്‍ ലോക്കാട്ടെലി എന്നിവര്‍ ഗോള്‍ നേടി. 

Content Highlights: England, Italy, Spain, Germany continue their form in World cup qualifiers