വെംബ്ലി: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ അവരുടെ മൈതാനത്ത് സമനിലയില്‍ തളച്ച് ഹംഗറി.

ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോളണ്ട് സല്ലായി ഹംഗറിയെ മുന്നിലെത്തിച്ചിരുന്നു. 

എന്നാല്‍ 37-ാം മിനിറ്റില്‍ ഫില്‍ ഫോഡനെടുത്ത ഫ്രീ കിക്കില്‍ നിന്ന് സ്‌കോര്‍ ചെയ്ത ജോണ്‍ സ്‌റ്റോണ്‍സ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ വിജയ ഗോള്‍ നേടാനുള്ള അവസരം പിന്നീട് സ്റ്റോണ്‍സിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.

അതേസമയം മത്സരത്തിനു മുമ്പ് സ്റ്റേഡിയത്തില്‍ ഹംഗറി ആരാധകരും സുരക്ഷാ ജീവനക്കാരും തമ്മില്‍ ചെറുതായി ഏറ്റുമുട്ടു. ഒടുവില്‍ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

മത്സരം സമനിലയിലായെങ്കിലും എട്ടു മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ഇംഗ്ലണ്ട് തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

Content Highlights: England held to 1-1 draw by Hungary in 2022 World Cup qualifier