ലണ്ടന്‍: കളിക്കിടെ ഇംഗ്ലണ്ട് താരം റെഡ്ബുള്‍ കുടിച്ചതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ പതിനാറായിരം പൗണ്ട് ( ഏതാണ്ട് പതിനാലര ലക്ഷം രൂപ) പിഴ ചുമത്തി. റെഡ്ബുള്‍ ഫിഫയുടെ സ്‌പോണ്‍സര്‍മാരല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍-20 ലോകകപ്പ് ഫൈനലിനിടെ കൊറിയ്‌ക്കെതിരായ മത്സരത്തിനിടെയാണ് ഒരു ഇംഗ്ലീഷ് യുവതാരം റെഡ്ബുള്‍ കുടിച്ചത്. ഫിഫയുമായി ഡ്രിങ്ക് കരാറുള്ളത് നിലവില്‍ കൊക്കകോളയ്ക്കാണ്.

അതേസമയം ഫിഫയുടെ നടപടിക്കെതിരേ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി. സംഭവത്തില്‍ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്ക് പരാതി നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

Content Highlights: England Fined £16,000 by FIFA for Player Drinking Red Bull During Match