Photo: twitter.com|EURO2024
സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് 2022-2023 സീസണിന്റെ മത്സരക്രമം പുറത്ത്. കരുത്തരായ ഇംഗ്ലണ്ടും യൂറോകപ്പ് ജേതാക്കളായ ഇറ്റലിയും മുന്‍ലോക ചാമ്പ്യന്മാരായ ജര്‍മനിയും ഒരേ ഗ്രൂപ്പില്‍ മത്സരിക്കും.
എ വിഭാഗത്തിലെ ഗ്രൂപ്പ് മൂന്നാണ് മരണ ഗ്രൂപ്പായി മാറിയിരിക്കുന്നത്. ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി എന്നീ ടീമുകള്‍ക്കൊപ്പം ഹംഗറിയും ഗ്രൂപ്പ് മൂന്നില്‍ മത്സരിക്കും.
എ വിഭാഗത്തിലെ ഗ്രൂപ്പ് ഒന്നില്‍ ഫ്രാന്‍സ്, ഡെന്മാര്ക്ക്, ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ സ്പെയിന്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ കളിക്കും. നാലാം ഗ്രൂപ്പില്‍ ബെല്‍ജിയം, നെതെര്ലന്ഡ്, പോളണ്ട്, വെയ്ല്‍സ് ടീമുകളാണുള്ളത്.
എ വിഭാഗത്തിന് പുറമേ ബി, സി, ഡി വിഭാഗങ്ങളിലും ടീമുകള്‍ അണിനിരക്കുന്നുണ്ട്. അടുത്ത വര്‍ഷം ജൂണിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സാണ് യുവേഫ നേഷന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. മിലാനില്‍ വെച്ച് നടന്ന ഫൈനലില്‍ സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
Content Highlights: England drawn against Italy and Germany in UEFA Nations League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..