Photo: twitter.com/HKane
നേപ്പിള്‍സ്: 2020 യൂറോ കപ്പ് ഫൈനലിലേറ്റ തോല്‍വിയ്ക്ക് ഇറ്റലിയോട് പകരം വീട്ടി ഇംഗ്ലണ്ട്. 2024 യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയെ തകര്‍ത്തുവിട്ടു. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ത്രീലയണ്‍സിന്റെ വിജയം.
ഇറ്റലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍താരം ഹാരി കെയ്‌നും ഡെക്ലാന്‍ റൈസും ലക്ഷ്യം കണ്ടപ്പോള്‍ ഇറ്റലിയ്ക്ക് വേണ്ടി മത്തെയോ റെറ്റെഗ്വി ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട് ഒന്നാമതെത്തി.
മികച്ച ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ട് 13-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിലൂടെ മുന്നിലെത്തി. ഹാരി കെയ്‌നിന്റെ ഷോട്ട് ഇറ്റാലിയന്‍ പ്രതിരോധം തടുത്തെങ്കിലും റീബൗണ്ടായി വന്ന പന്ത് വലയില്‍ കയറ്റി റൈസ് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.
44-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് കെയ്ന്‍ ഇംഗ്ലണ്ടിനായി രണ്ടാം ഗോളടിച്ചത്. ബോക്‌സിനുള്ളില്‍ വെച്ച് ഇറ്റാലിയന്‍ പ്രതിരോധതാരം ഡി ലോറന്‍സോയുടെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്ന് റഫറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത കെയ്‌നിന് തെറ്റിയില്ല. അനായാസം വലകുലുക്കി താരം ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ മാത്തിയോയിലൂടെ ഇറ്റലി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ട് പ്രതിരോധം ഭേദിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. മത്സരത്തിലൂടെ ഹാരി കെയ്ന്‍ പുതിയൊരു റെക്കോഡ് സ്വന്തമാക്കി.
ഇംഗ്ലണ്ടിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോഡ് കെയ്ന്‍ കരസ്ഥമാക്കി. വെയ്ന്‍ റൂണിയെ മറികടന്നാണ് കെയ്ന്‍ റെക്കോഡിട്ടത്. 54 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. വെറും 81 മത്സരങ്ങളില്‍ നിന്നാണ് കെയ്‌നിന്റെ നേട്ടം. രണ്ടാമതുള്ള റൂണി 120 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് നേടിയത്. 2015-ലാണ് കെയ്ന്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തിയത്.
Content Highlights: england beat italy harry kane break record for england
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..