എല്‍ഷദായ് പോയി, വിവിയന്‍ വരും; ഗോകുലം വനിതാ ടീം ഒരുക്കം തുടങ്ങി


അനീഷ് പി. നായര്‍

കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ വനിത ലീഗിലുമായി 60 ഗോളുകളാണ് എല്‍ഷദായ് അടിച്ചുകൂട്ടിയത്

അചിയംപോങ് എൽഷദായിയും വിവിയൻ അഡ്ജയും | Photo: twitter.com

കോഴിക്കോട്: കഴിഞ്ഞ സീസണില്‍ ഗോകുലം വനിതാ ഫുട്‌ബോള്‍ ടീമിനായി ഗോളടിച്ചുകൂട്ടിയ ഘാനതാരം അചിയംപോങ് എല്‍ഷദായ് ക്ലബ്ബ് വിട്ടു. പകരം ഘാനയിലെ മറ്റൊരു സൂപ്പര്‍താരം ക്ലബ്ബിലെത്തും. ദേശീയ ടീം സ്ട്രൈക്കര്‍ വിവിയന്‍ അഡ്ജയുമായാണ് ഗോകുലം കരാറിലെത്തിയത്.

കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗിലും ഇന്ത്യന്‍ വനിത ലീഗിലുമായി 60 ഗോളുകളാണ് എല്‍ഷദായ് അടിച്ചുകൂട്ടിയത്. രണ്ട് ലീഗിലും ഗോകുലത്തെ ചാമ്പ്യന്മാരാക്കുന്നതില്‍ ഘാന സ്ട്രൈക്കര്‍ നിര്‍ണായകപങ്കു വഹിച്ചു. സൈപ്രസ് ക്ലബ്ബ് അപോയലിലേക്കാണ് കൂടുമാറിയത്. ഗോകുലത്തിന്റെ ഇന്ത്യന്‍ താരം മനീഷ കല്യാണും ഇതേ ക്ലബ്ബിലേക്കാണ് പോയത്.

എല്‍ഷദായിയുടെ വിടവ് നികത്താനാണ് ഘാന ടീമിലെ മികച്ചതാരമായ വിവിയനെ കൊണ്ടുവരുന്നത്. 2020-ല്‍ അരങ്ങേറ്റത്തില്‍ കാമറൂണിനെതിരെ ഗോളടിച്ചാണ് വിവിയന്‍ വരവറിയിച്ചത്. 33-കാരിയായ താരത്തിനൊപ്പം മറ്റൊരു സൂപ്പര്‍ സ്ട്രൈക്കറെക്കൂടി ക്ലബ്ബിലെത്തിക്കാന്‍ ഗോകുലം ശ്രമിക്കുന്നുണ്ട്.

അടുത്ത സീസണിലേക്ക് ഗോകുലം വനിത ടീമിന് പുതിയ മുഖമാകും. ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളും ക്ലബ്ബ് വിട്ടു. മനീഷാ കല്യാണിന് പുറമെ, ക്യാപ്റ്റന്‍ അദിതി ചൗഹാന്‍, ഡാങ്മെയ് ഗ്രെയ്സ്, മ്യാന്‍മാര്‍ താരം വിന്‍ തെയ്ങി ടൂണ്‍ എന്നിവര്‍ അടുത്ത സീസണിലുണ്ടാകില്ലെന്നുറപ്പായിട്ടുണ്ട്. അതേസമയം, മലയാളിതാരങ്ങളെ ക്ലബ്ബ് നിലനിര്‍ത്തി. പി.വി. പ്രിയ പരിശീലകസ്ഥാനത്തേക്ക് തിരികെയെത്തി. എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായി ബിനോ ജോര്‍ജ് എത്തും.

അടുത്തമാസം തുടങ്ങുന്ന എ.എഫ്.സി. ചാമ്പ്യന്‍ഷിപ്പാണ് ഗോകുലത്തിന് മുന്നിലെ വലിയ വെല്ലുവിളി. തുടര്‍ന്ന് കേരള വനിതാ ലീഗും ഇന്ത്യന്‍ വനിതാ ലീഗും നടക്കും.

Content Highlights: elshaddai acheampong left gokulam kerala Vivian Adjei to come

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented