Photo: twitter.com/EuropaLeague
സെവിയ്യ: യൂറോപ്പ ലീഗ് കിരീടം ജര്‍മന്‍ ക്ലബ്ബായ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിന്. ഫൈനലില്‍ റേഞ്ചേഴ്സിനെ കീഴടക്കിയാണ് ഫ്രാങ്ക്ഫര്‍ട്ട് കിരീടത്തില്‍ മുത്തമിട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് ഫ്രാങ്ക്ഫര്‍ട്ട് കിരീടം നേടിയത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.57-ാം മിനിറ്റില്‍ ജോ അറിബോയിലൂടെ റേഞ്ചേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 69-ാം മിനിറ്റില്‍ റാഫേല്‍ സാന്റോസ് മൗറിയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില ഗോള്‍ കണ്ടെത്തി. ഷൂട്ടൗട്ടില്‍ ഫ്രാങ്ക്ഫര്‍ട്ട് 5-4 ന് വിജയം നേടി. സൂപ്പര്‍ താരം ആരോണ്‍ റാംസി കിക്ക് പാഴാക്കിയതാണ് റേഞ്ചേഴ്സിന് തിരിച്ചടിയായത്.
നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതിന് മുന്‍പ് 1980-ലാണ് ടീം അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. ഈ കിരീടത്തോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരവും ടീമിന് ലഭിച്ചു.
Also Read
സെമിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബായ വെസ്റ്റ് ഹാമിനെ തകര്‍ത്താണ് ഫ്രാങ്ക്ഫര്‍ട്ട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. റേഞ്ചേഴ്സ് ആര്.ബി ലെയ്പ്സിഗിന്റെ വെല്ലുവിളി മറികടന്ന് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തിനാണ് സ്പെയിനിലെ സെവിയ്യ സ്റ്റേഡിയം സാക്ഷിയായത്.
ഫ്രാങ്ക്ഫര്‍ട്ടിന്റെ യൂറോപ്പ ലീഗ് കിരീടത്തിലേക്കുള്ള യാത്ര അട്ടിമറികളുടെതായിരുന്നു. സെമിയില്‍ വെസ്റ്റ് ഹാമിനെ കീഴടക്കിയ ടീം ക്വാര്‍ട്ടറില്‍ കരുത്തരായ ബാഴ്സലോണയെ അട്ടിമറിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ റയല്‍ ബെറ്റിസും ഫ്രാങ്ക്ഫര്‍ട്ടിന് മുന്നില്‍ മുട്ടുമടക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..