
Photo: AFP
ഡൗവാല: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കരുത്തരായ ഈജിപ്ത് ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ഐവറി കോസ്റ്റിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് മുഹമ്മദ് സലയും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനാണ് ഈജിപ്തിന്റെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്കോറിനാണ് ഈജിപ്തിന്റെ വിജയം.
ഐവറി കോസ്റ്റിന്റെ സൂപ്പര്‍ താരം എറിക് ബെയ്ലി പെനാല്‍ട്ടി പാഴാക്കിയതോടെ ഈജിപ്ത് വിജയം നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധതാരമാണ് ബെയ്ലി.
മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാലിയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ മറികടന്ന് ഇക്വട്ടോറിയല്‍ ഗിനിയയും ക്വാര്‍ട്ടറില്‍ ഇടം നേടി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി.
ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ കാമറൂണ്‍ ഗാംബിയയെ നേരിടും. രണ്ടാം മത്സരത്തില്‍ ബുര്‍ക്കിനോ ഫാസോ ടുണീഷ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ മൂന്നാം മത്സരത്തില്‍ ഈജിപ്ത് മൊറോക്കോയെ നേരിടും. നാലാം ക്വാര്‍ട്ടറില്‍ സെനഗലിന് ഇക്വട്ടോറിയല്‍ ഗിനിയയാണ് എതിരാളി. ജനുവരി 29 ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.
Content Highlights: Egypt beat Ivory Coast on penalties to advance to the AFCON quarter-finals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..