ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

Photo: AFP

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ പുനരാരംഭിക്കും. മത്സരങ്ങള്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ഇതേത്തുടര്‍ന്ന് എട്ടുമുതല്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. വുമണ്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളും സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും.

എന്നാല്‍ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മത്സരങ്ങള്‍ക്ക് മുന്നോടിയായി രാജ്ഞിയോടുള്ള ആദരസൂചകമായി താരങ്ങള്‍ ഒരു മിനിറ്റ് മൗനമാചരിക്കുകയും കൈയ്യില്‍ കറുത്ത ബാന്‍ഡ് ധരിക്കുകയും ചെയ്യുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് അധികൃതര്‍ വ്യക്തമാക്കി. മത്സരത്തിന് മുന്‍പ് ദേശീയഗാനം സ്റ്റേഡിയത്തില്‍ ആലപിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.

Content Highlights: efl, english football league, football, english football, queen elizabeth, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented