കോപ്പ ഡെല്‍ റേ സെമി; എല്‍ ക്ലാസിക്കോയില്‍ റയലിനെ അവരുടെ മൈതാനത്ത് വീഴ്ത്തി ബാഴ്‌സ


1 min read
Read later
Print
Share

Photo: AP

മാഡ്രിഡ്: കോപ്പ ഡെല്‍ റേ ആദ്യ പാദ സെമിയില്‍ ബാഴ്‌സലോണയ്ക്ക് ജയം. റയല്‍ മാഡ്രിഡിനെതിരേ അവരുടെ മൈതാനത്ത് നടന്ന എല്‍ ക്ലാസിക്കോയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.

ആദ്യ പകുതിയില്‍ പിറന്ന സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ചത്. സാന്തിയാഗോ ബെര്‍ണബ്യുവില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സ റയലിന്റെ ആക്രമണങ്ങള്‍ അതിജീവിച്ചാണ് ജയിച്ചുകയറിയത്.

26-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍. ഫെറാന്‍ ടോറസ് ബോക്‌സിലേക്ക് നല്‍കിയ പാസില്‍ നിന്നുള്ള ഫ്രാങ്ക് കെസ്സിയുടെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. കെസ്സിയുടെ ഷോട്ട് റയല്‍ ഗോളി തിബോ കുര്‍ട്ടോയുടെ കാലില്‍ തട്ടി തിരികെവന്നത് എഡെര്‍ മിലിറ്റാവോയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയര്‍ന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു.

യൂറോപ്പ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോടും പിന്നാലെ ലാ ലിഗയില്‍ അല്‍മേരിയയോടും നേരിട്ട പരാജയങ്ങള്‍ക്ക് ശേഷം അങ്ങനെ ബാഴ്‌സ വിജയവഴിയില്‍ തിരിച്ചെത്തി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പെഡ്രിയും ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് പക്ഷേ കളിനിയന്ത്രിക്കാനായി. ഇന്ത്യന്‍ സമയം ഏപ്രില്‍ ആറിന് പുലര്‍ച്ചെയാണ് രണ്ടാം പാദ മത്സരം.

Content Highlights: Eder Miltao own goal hands Barcelona Copa Del Rey Semi Final first leg victory

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lionel messi

1 min

മെസ്സി മടങ്ങി, പിന്നാലെ പി.എസ്.ജിയുടെ ആരാധകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Jun 6, 2023


kerala blasters women's team

1 min

സാമ്പത്തിക പ്രതിസന്ധി, വനിതാടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് ബ്ലാസ്റ്റേഴ്‌സ്

Jun 6, 2023


Real Madrid want Kane as Benzema replacement

1 min

ബെന്‍സിമയ്ക്ക് പകരക്കാരന്‍; ഹാരി കെയ്‌നിനെ ലക്ഷ്യമിട്ട് റയല്‍

Jun 5, 2023

Most Commented