ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്ത്. ലണ്ടന്‍ ഡെര്‍ബിയില്‍ വെസ്റ്റ്ഹാമിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ഈഡന്‍ ഹസാര്‍ഡിന്റെ മനോഹര ഗോളുകള്‍ ചെല്‍സിയുടെ വിജയമുറപ്പിച്ചു.

മത്സരത്തിന്റെ 24-ാം മിനിറ്റില്‍ വെസ്റ്റ്ഹാം പ്രതിരോധ താരങ്ങളെ കബളിപ്പിച്ചായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. ഒരു വേള്‍ഡ് ക്ലാസ് ഗോളായിരുന്നു അത്. ഇഞ്ചുറി ടൈമില്‍ ഹസാര്‍ഡിന്റെ രണ്ടാം ഗോളുമെത്തി. 

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആഴ്‌സണലിനേയും ടോട്ടന്‍ഹാമിനേയും മറികടന്ന് ചെല്‍സി മൂന്നാമതെത്തി. 82 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാമതും 80 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. സിറ്റി ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കുറച്ചാണ് കളിച്ചത്.

 

Content Higlights:  Eden Hazard scored double as Chelsea beat West Ham