അവസാന മിനിറ്റില്‍ യുണൈറ്റഡിന്റെ വലതുളച്ച് വിജയഗോള്‍; ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഗണ്ണേഴ്‌സ്


Photo: AP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണല്‍. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ ജയം.

എഡ്ഡി എന്‍കെറ്റിയയുടെ ഇരട്ട ഗോളുകളാണ് ആഴ്‌സണലിന് ജയമൊരുക്കിയത്. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 90-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടിയതും എന്‍കെറ്റിയയായിരുന്നു.

17-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ ആദ്യം മുന്നിലെത്തിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡായിരുന്നു. എന്നാല്‍ 24-ാം മിനിറ്റില്‍ എന്‍കെറ്റിയയിലൂടെ ഗണ്ണേഴ്‌സ് തിരിച്ചടിച്ചു. ബുക്കായോ സാക്കയുടെ ക്രോസില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു എന്‍കെറ്റിയയുടെ ഗോള്‍. 53-ാം മിനിറ്റില്‍ മനോഹരമായ ഒരു ലോങ്‌റേഞ്ചറിലൂടെ സാക്ക ഗണ്ണേഴ്‌സിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ 59-ാം മിനിറ്റില്‍ ലിസാണ്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഒരു ട്രിക്ക് ഹെഡര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ഒടുവില്‍ കളിയുടെ അവസാനാ മിനിറ്റില്‍ യുണൈറ്റഡ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് വലയിലെത്തിച്ച എന്‍കെറ്റിയ ഗണ്ണേഴ്‌സിന് മൂന്ന് പോയന്റ് സമ്മാനിക്കുകയായിരുന്നു.

ജയത്തോടെ 19 കളികളില്‍ നിന്ന് 50 പോയന്റുമായി ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്ത് അഞ്ച് പോയന്റിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിക്ക് 20 കളികളില്‍ നിന്ന് 45 പോയന്റാണുള്ളത്. തോല്‍വിയോടെ യുണൈറ്റഡ് 20 കളികളില്‍ നിന്ന് 39 പോയന്റുമായി നാലാം സ്ഥാനത്തായി.

Content Highlights: Eddie Nketiah scores last-minute winner Arsenal beat Manchester United


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented