കൊല്‍ക്കത്ത: നാട്ടങ്കത്തില്‍ മോഹന്‍ ബഗാനോട് ഗോള്‍രഹിത സമനില വഴങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഐ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 20 പോയിന്റുമായാണ് ഈസ്റ്റ് ബംഗാള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് കളികള്‍ കളിച്ച ബഗാന് 17 പോയിന്റാണുള്ളത്.
തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്കുശേഷമുള്ള ഈസ്റ്റ് ബംഗാളിന്റെ ആദ്യ സമനിലയാണിത്.
ഒരു മത്സരത്തില്‍ നിന്ന് വിലക്കപ്പെട്ട മെഹ്താബ് ഹുസൈന്‍ ഈസ്റ്റ് ബംഗാള്‍ നിരയില്‍ തരിച്ചെത്തിയപ്പോള്‍ അടിമുടി മാറ്റവുമായാണ് ബഗാന്‍ ഇറങ്ങിയത്. ദേബ്ജിത്ത് മജുംദാര്‍, പ്രിതം കൊടല്‍, എഡ്വാര്‍ഡോ ഫെരെയ്‌ര, സുഭാഷ് ബോസ് എന്നിവരെ ഇറക്കിയാണ് സഞ്ജയ് സെന്‍ ബഗാനെ കളിപ്പിച്ചത്.