കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ബെംഗളൂരു യുണൈറ്റഡ് സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാതെയാണ് ബെംഗളൂരു യുണൈറ്റഡ് അവസാന നാലിലെത്തിയത്. ടീമംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരുവിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് ആര്‍മി റെഡ് പിന്മാറുകയായിരുന്നു. 

കൊല്‍ക്കത്ത കല്ല്യാണി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ക്വാര്‍ട്ടറിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ആര്‍മി റെഡിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

എഫ്.സി ഗോവയും ഡല്‍ഹി എഫ്.സിയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടം. ബെംഗളൂരു എഫ്.സി ആര്‍മി ഗ്രീനിനെ നേരിടും.

Content Highlights: Durand Cup Quarter final game between Army Red and FC Bengaluru United called off due to Covid-19