ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്.സിക്ക്


Photo: twitter.com/thedurandcup

കൊല്‍ക്കത്ത: ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്‌സിക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്.

യുവതാരം ശിവശക്തിയെ ആദ്യ ഇലവനില്‍ ഇറക്കിയ ബെംഗളൂരുവിന്റെ തന്ത്രം 11-ാം മിനിറ്റില്‍ തന്നെ ഫലം കണ്ടു. ശിവശക്തിയിലൂടെ ബെംഗളൂരു മുന്നില്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ 30-ാം മിനിറ്റില്‍ അപുയിയയിലൂടെ മുംബൈ ഒപ്പമെത്തി. സ്റ്റീവര്‍ട്ടിന്റെ ഫ്രീകിക്ക് ഗുര്‍പ്രീത് തട്ടിയകറ്റിയ ശേഷം റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 61-ാം മിനിറ്റില്‍ അലന്‍ കോസ്റ്റയുടെ ഹെഡറിലൂടെയായിരുന്നു ബെംഗളൂരുവിന്റെ വിജയ ഗോള്‍. സുനില്‍ ഛേത്രിയെടുത്ത കോര്‍ണര്‍ കിക്ക് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Content Highlights: Durand Cup 2022 Bengaluru beat Mumbai City to become Champions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented