-
മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ലാ ലിഗ മത്സരങ്ങൾ വീണ്ടും തുടങ്ങാൻ ധൃതിപ്പെടേണ്ടെന്ന് റയൽ മാഡ്രിഡ് താരം ഗരെത് ബെയ്ൽ. താരങ്ങളെ കൊറോണ ടെസ്റ്റിന് വിധേയരാക്കിയ ശേഷം ലാ ലിഗ സീസൺ തുടങ്ങാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബെയ്ലിന്റെ പ്രതികരണം.സാമ്പത്തിക തകർച്ച ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാ ലിഗ സീസൺ പുനരാരംഭിക്കുന്നതിനെ കുറിച്ച് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.
'എല്ലാവരുടേയും ആഗ്രഹം കളിക്കളത്തിലേക്ക് തിരിച്ചുവരണം എന്നുതന്നെയാണ്. പക്ഷേ അതിനേക്കാൾ പ്രാധാന്യം എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതിനാണ്. വളരെ വേഗത്തിൽ ലീഗ് തുടങ്ങേണ്ട സാഹചര്യമില്ല. എല്ലാം സുരക്ഷിതമാണെന്ന് തീർച്ചപ്പെടുത്തിയശേഷം മാത്രം മത്സരങ്ങൾ ആരംഭിച്ചാൽ മതി. അങ്ങനെയെങ്കിൽ വൈറസിന്റെ രണ്ടാംഘട്ട വ്യാപനം നമുക്ക് ഒഴിവാക്കാം.' ബിടി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ബെയ്ൽ പറയുന്നു.
കോവിഡ്-19 മരണനിരക്കിൽ കുറവുള്ള ജർമനിയിൽ ബുണ്ടസ്ലിഗ തുടങ്ങാൻ ജർമൻ ഫുട്ബോൾ അസോസിയേഷൻ ആലോചിക്കുന്നുണ്ട്. മെയ് ഒമ്പതിന് ലീഗ് തുടങ്ങാൻ തയ്യാറാണെന്നും ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അസോസിയേഷനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
content highlights: Dont rush to restart La Liga Gereth Bale warns
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..