പൊട്ടോസി : ബൊളീവിയയിലെ ഒരു പ്രഫഷണല്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ കയറി താരമായി ഒരു പട്ടി. പൊട്ടോസിയില്‍ വെച്ചുനടന്ന ദ സ്ട്രോങ്ങസ്റ്റ്- നാസിയോണല്‍ പൊട്ടോസി മത്സരത്തിനിടെയാണ് ഒരു പട്ടി ഗ്രൗണ്ടില്‍ കയറിയത്.
ഗ്രൗണ്ടില്‍ കയറിയ പട്ടി കുറേസമയം ഓടിനടക്കുകയും ഒടുവില്‍ ഒരു ബൂട്ട് കടിച്ചെടുത്ത് കളിക്കുകയും ചെയ്തു. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടാണ് വൈറലായത്.
La historia de "Cachito" llegó a un final feliz.
— Agencia Boliviana de Información (@abi_bolivia) December 26, 2020
El jugador Fernando Marteli informó a través de sus redes sociales que su compañero Raúl Castro adoptará al cachorro y que también se pagaron todos sus cuidados veterinarios. https://t.co/3YV1gVX3vr pic.twitter.com/lHhkBYBujr
കളി കണ്ട് ഇഷ്ടപ്പെട്ട സ്ട്രോങ്ങസ്റ്റിലെ താരമായ റൗള്‍ കാസ്ട്രോ ഈ പട്ടിയെ ദത്തെടുത്തു. ഇക്കാര്യവും ഫുട്ബോള്‍ ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.
വീഡിയോ കാണാം...
Content Highlights: Dog disrupts football game in Bolivia, gets adopted by one of the footballers